കൊല്ലത്ത് യുവതിയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

higg

ക​രു​നാ​ഗ​പ്പ​ള്ളി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് മേ​ക്ക് അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര അ​ര​യ​ശേ​രി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ പ​ണ്ടാ​ര​ത്തു​രു​ത്ത് സ്വ​ദേ​ശി ഹ​രീ​ഷ് കു​മാ​ർ( 41) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ ര​ശ്മി (38) അ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ള്‍, കി​ട​പ്പ് മു​റി​യി​ല്‍ ക​ത​ക​ട​ച്ച് ഇ​രു​ന്ന ഭാ​ര്യ ര​ശ്മി​യെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ക​ത​ക് ത​ല്ലി ത​ക​ര്‍ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ച ശേ​ഷം അ​തി​ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു . സു​ഖ​മി​ല്ലാ​തി​രു​ന്ന മ​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ര​ശ്മി ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു .

മ​ര്‍ദ്ദ​ന​ത്തി​ല്‍ ഇ​രു കൈ​ക​ള്‍ക്കും കാ​ലു​ക​ള്‍ക്കും മു​റി​വും ച​ത​വും സം​ഭ​വി​ച്ചു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്. എ​ച്ച് .ഒ ​മോ​ഹി​ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​റ​ഹീം, എ.​എ​സ്.​ഐ വേ​ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags