വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; കടക്കൽ സ്വദേശി പിടിയിൽ
arrest5

കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കടക്കൽ സ്വദേശി പിടിയിൽ. ഇയ്യക്കോട് തടത്തരികത്തിൽ വീട്ടിൽ ശ്രീജിത്താണ് പോലീസ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 ൽ അധികം വിസ തട്ടിപ്പ് കേസുകൾ ശ്രീജിത്തിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 50,000 മുതൽ ലക്ഷങ്ങൾ വരെ പലരിൽ നിന്നും കൈക്കലാക്കി. ജോലിയും പണവും കിട്ടാതായതോടെ തട്ടിപ്പ് മനസിലായി. പണം നൽകിയവർ പല തവണ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.

തുടർന്ന് മറ്റു ചിലർക്ക് കൂടി വിസ വേണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജിത്തിനെ വിളിച്ച് വരുത്തി. ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ശ്രീജിത്തിന്റെ കണ്ണൂരിലുള്ള ജയന്തി എന്ന പെൺസുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയിരുന്നത്. വിസക്ക് പണം നൽകിയവർക്ക് വ്യാജ എയർ ടിക്കറ്റ് ഉൾപ്പെടെ നൽകിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Share this story