മാര്‍പാപ്പയെ സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

pope
pope

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ഇന്ത്യ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നില്‍ സുരേഷ് എംപി വത്തിക്കാനില്‍ എത്തിയത്.


മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് സന്ദര്‍ശിക്കുവാനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നില്‍ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.

Tags