കൊടകര കുഴല്‍പ്പണക്കേസ് ; തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

The statement of Thiroor Satheesh in the Kodakara case will not be recorded today
The statement of Thiroor Satheesh in the Kodakara case will not be recorded today

കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റാണ് വൈകീട്ട് നാലിന് മൊഴി രേഖപ്പെടുത്തുക.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തും. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി.

കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റാണ് വൈകീട്ട് നാലിന് മൊഴി രേഖപ്പെടുത്തുക.

തെരഞ്ഞെടുപ്പ് സമയത്ത് തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ചാക്കുകെട്ടുകളില്‍ ആറര കോടിരൂപ എത്തിച്ചെന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.
 
Tags