കൊച്ചിയിൽ കെട്ടിടത്തിന്റെ നിർമാണത്തിലിരുന്ന തട്ട് തകർന്നുവീണു നാലുപേർക്ക് പരിക്ക്‌

In Kochi, the under construction of a building collapsed and four people were injured
In Kochi, the under construction of a building collapsed and four people were injured

കൊച്ചി: എടത്തലയില്‍ സ്വകാര്യ കമ്പനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം. ഐസ്‌ക്രീം നിര്‍മാണ യൂണിറ്റിന്റെ എക്‌സ്റ്റന്‍ഷന്‍ ജോലികള്‍ക്കിടെ നിര്‍മാണത്തിലിരുന്ന തട്ട് തകര്‍ന്നാണ് അപകടമുണ്ടായത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബീമിനടിയില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. സംഭവസമയത്ത് ആകെ പത്ത് പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നതെന്നാണ് വിവരം. പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Tags