കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

accident
accident

കൊച്ചി: കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാൻ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്.

 കാറിന്റെ അമിത വേഗതയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കാർ ഡ്രൈവറായ തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട് ദിണ്ടിഗല്‍-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പിടിക്കുകയായിരുന്നു. പിന്നാലെ മുകളിലത്തെ നിലയിലേക്ക് തീ പടരുകയും ആയിരുന്നു.

Tags