കെ.കെ. രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

rama

കണ്ണൂർ: ടി.​പി. ച​​​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ​യി​ള​വ്​ ന​ൽ​കാ​നു​ള്ള നീ​ക്കം പാളിയതിന് പിന്നാലെ കെ.കെ. രമ എം.എൽ.എയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊ​ള​വ​ല്ലൂ​ർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ട്രൗസർ മനോജിന് ശി​ക്ഷ​യി​ള​വ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊ​ള​വ​ല്ലൂ​ർ എ.എസ്.ഐ കെ.കെ. രമയുടെ മൊഴിയെടുത്തത്.

ടി.​പി കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ 20 വ​ർ​ഷം വ​രെ ശി​ക്ഷ​യി​ള​വ്​ പാ​ടി​​ല്ലെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു. എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ശി​ക്ഷ​യി​ള​വ്​ ന​ൽ​കാ​നു​ള്ള നീക്കം നടന്നത്. നീ​ക്കം പാളി​ഞ്ഞതോടെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ആഭ്യന്തര വകുപ്പ് തി​ര​ക്കി​ട്ട്​ സ​സ്​​പെ​ൻ​ഡ്​ ചെയ്യുകയായിരുന്നു. പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ സ​ബ്​​മി​ഷ​ൻ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​​ സ​സ്​​പെ​ൻ​ഷ​ൻ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ ശി​ക്ഷ​യി​ള​വ്​ പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കി​യ​തെ​ന്ന ക​ണ്ണൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണം സ​ർ​ക്കാ​ർ വാ​ദ​ത്തെ സം​ശ​യ​ത്തി​ലാ​ക്കിയിരുന്നു. വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​യാ​യ ശേ​ഷ​മാ​ണ്​ ശി​ക്ഷ​യി​ള​വ്​ ന​ൽ​കു​ന്ന​തി​ൽ അ​ഭി​പ്രാ​യം​ തേ​ടി പൊ​ലീ​സ്​ മൂ​ന്നു​ ത​വ​ണ ടി.​പിയുടെ വി​ധ​വ കെ.​കെ. ര​മ എം.​എ​ൽ.​എ​യെ സ​മീ​പി​ച്ച​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ജൂൺ 26ന് രാ​ത്രി​യും കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സിൽ​ നി​ന്ന്​ കെ.​കെ. ര​മ​യെ​​ ഫോ​ണി​ൽ വി​ളി​ച്ച്​ അ​ഭി​പ്രാ​യം തേ​ടി. ശി​ക്ഷ​യി​ള​വ്​ നീ​ക്കം സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​മ്പോ​ഴും അ​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ മ​റി​ക​ട​ന്നു​ള്ള ശി​ക്ഷ​യി​ള​വ്​ നീ​ക്ക​ത്തി​ൽ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ ക​ണ്ടായിരുന്നു നടപടി. ടി.​പി കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ​യി​ള​വ്​ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ട്ടേ​യി​ല്ലെ​ന്നാ​ണ്​ പിന്നീട്​ വി​ശ​ദീ​ക​രിച്ചത്.

 മു​ഖ്യ​മ​ന്ത്രി ന​യി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പി​ടി​പ്പു​കേ​ട്​ ആ​യു​ധ​മാ​ക്കി​യാ​ണ്​ ​നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം സ​ർ​ക്കാ​റി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. അ​ന​ധി​കൃ​ത പ​രോ​ൾ, നി​യ​മ​സ​ഹാ​യം, ഫോ​ൺ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടെ ജ​യി​ലി​ലെ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ തു​ട​ങ്ങി പ​ല​പ്പോ​ഴാ​യി ടി.​പി കേ​സ്​ പ്ര​തി​ക​ൾ​ക്കൊ​പ്പം ​നി​ന്ന്​ കൈ ​പൊ​ള്ളി​യ അ​നു​ഭ​വ​മു​ണ്ട്​ സി.​പി.​എ​മ്മി​നും സർക്കാറിനും.

Tags