ഇന്ന് നടക്കാനിരുന്ന കേരള സെനറ്റ് യോഗം മാറ്റി വെച്ചു

ഇന്ന് നടക്കാനിരുന്ന കേരള സെനറ്റ് യോഗം മാറ്റി വെച്ചു
Kerala Senate meeting scheduled for today postponed
Kerala Senate meeting scheduled for today postponed

ഇന്ന് നടക്കാനിരുന്ന കേരള സെനറ്റ് യോഗം മാറ്റി. നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് സെനറ്റ് യോഗം മാറ്റിയത്. നവംബര്‍ 12ലേക്കാണ് യോഗം മാറ്റിവെച്ചത്.

ഇന്നലെ സർവകലാശാല വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിൽ നിന്നും സർവകലാശാല പ്രതിനിധി പ്രൊഫ. എ സാബു രാജിവെച്ചു.
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ മെമ്പർ സെക്രട്ടറിയാണ് പ്രൊഫ. എ സാബു.

tRootC1469263">

സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ച്മ ണിക്കൂറുകൾക്കകമാണ് എ സാബുവിന്റെ രാജി. സർവകലാശാല സെനറ്റ്, ചാൻസലർ, യു ജി സി എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. രാജി കത്ത് രാജ്ഭവനിലേക്ക് അയച്ചു.

ബാംഗ്ലൂർ ഐ ഐ ടിയിലെ പ്രൊഫസർ ഇലുവാതിങ്കൽ ഡി ജമ്മീസാണ്് സെർച്ച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ പ്രൊഫ. എ സാബുവിനെ കൂടാതെ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര ഡി കുൽകർണിയാണ് അംഗമായി ഉള്ളത്

Tags