കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും

heavy-rain
heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായ സാഹചര്യത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ പെയ്യാനിടയ്യുണ്ട്. അതേസമയം ഒരു ജില്ലകളിലും വരും ദിവസങ്ങളിൽ അലർട്ടില്ല.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് വടക്കൻ തമിഴ്‌നാട്-തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ട്. തൽഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്.

Tags