കേരള മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11-ന്

admission

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്‍ഡ്  കമ്യൂണിക്കേഷന്‍,  പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര  ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11-ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ  10 മുതല്‍ നടക്കുന്ന  സ്പോട്ട്  അഡ്മിഷന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍  വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം എത്തണം. പ്രായപരിധി 28 വയസ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശനം ഉറപ്പാകുന്നവര്‍ അഡ്മിഷന്‍ ഫീസ് / കോഴ്സ് ഫീസ്  അടക്കണം.  
ഫോണ്‍ : 0484-2422275.

Tags