കേരള എൻട്രൻസ് ജൂലൈ മൂന്നിന്
exam

തിരുവനന്തപുരം ∙: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) വീണ്ടും മാറ്റി ജൂലൈ മൂന്നിനാക്കി. ആദ്യം ജൂൺ 12നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജൂൺ 26ലേക്കു മാറ്റിയിരുന്നു. എന്നാൽ ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിൻ പുനഃക്രമീകരിച്ച് ജൂൺ 20 മുതൽ 29 വരെയാക്കിയതിനാലാണ് കേരള എൻട്രൻസ് ജൂലൈ മൂന്നിലേക്കു നീട്ടിയത്.

Share this story