കേരളബാങ്കിലെ ജീവനക്കാർ അധികജോലി ചെയ്ത് പ്രയാസപ്പെടുമ്പോഴും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തത് അംഗീകരിക്കാൻ കഴിയില്ല : മനോജ്‌കുമാർ കൂവേരി

Kerala Bank's employees are not making appointments to vacant posts even when they are working hard, it is unacceptable: Manoj Kumar Kooveri
Kerala Bank's employees are not making appointments to vacant posts even when they are working hard, it is unacceptable: Manoj Kumar Kooveri

കണ്ണൂർ : കേരളബാങ്കിലെ ജീവനക്കാർ അധികജോലി ചെയ്ത് പ്രയാസപ്പെടുമ്പോഴും  ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന്  കേരളബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ശില്പശാല ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനോജ്‌കുമാർ കൂവേരി.  

അർഹമായ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകാതെ സർക്കാരും മാനേജ്മെന്റും ജീവനക്കാരെ സമരത്തിലേക്ക് തള്ളി വിടുകയാണെന്നും കുറ്റപ്പെടുത്തി.

യൂണിയൻ പ്രസിഡന്റ്‌ ഹഫ്സ മുസ്താഫയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിയൻ ട്രെഷറർ കെ. കെ. സജിത്കുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി സതീശൻ. എ. കെ. സതീശൻ, പ്രദീപ് കക്കറ, അജയ്. പി. നായർ, ദേവരാജൻ,

കെ, ജോളിപോൾ, ബിജലി. കെ, പ്രിയ. പി പ്രസംഗിച്ചു.   തുടർന്ന് റിക്കവറി നടപടികളെ കുറിച്ച് കെ. കെ. സജിത്കുമാർ, മാനസികസംഘർഷം. പരിഹാരമാർഗങ്ങൾ  HRD ട്രെയിൻർ നിഖിൽ എടവന എന്നിവർ ക്ലാസ്സെടുത്തു. വിവിധമേഖലകളിലെ പ്രതിഭകളെ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ആദരിച്ചു. ജീവനക്കാരുടെ കലാപരിപാടികളോട് പരിപാടി സമാപിച്ചു.. കെ. പി. രാമചന്ദ്രൻ നന്ദി പറഞ്ഞു.

Tags