ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ

t 20

തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനത്തിനിടെ ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രോഹിതിനെയും സംഘത്തെയും അഭിനന്ദിച്ചു.  

താരങ്ങൾ രാജ്യത്തിന് അഭിമാനം പകർന്നുവെന്നും ടീമിലുള്ള ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു. ടീമിൽ സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം നൽകുന്നുവെന്നും ലോകകപ്പ് നേടി തിരിച്ച് വരുന്ന മലയാളി താരത്തിന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വിജയം നമ്മളെ പ്രചോദിപ്പിക്കുന്നുവെന്നും തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 'പ്രതിഭാശാലികളുടെ കൂട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം, ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള കലാശപോരിൽ കിരീടം നേടിയത്. ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്ന ഒന്നാണിത്'എന്നും വിഡി സതീശൻ പറഞ്ഞു.

Tags