കീം 2025: എംബിബിഎസ്/ബിഡിഎസ് മൂന്നാം അലോട്മെൻറ്

Allotment
Allotment


കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2025-ലെ എംബിബിഎസ്/ബിഡിഎസ് പ്രവേശനത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട അലോട്മെന്റ്‌ ഫലം www.cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന യുജി ഓൾ ഇന്ത്യ ക്വാട്ട അലോട്മെൻറ് മൂന്നാം ഘട്ടത്തിനുശേഷം, സംസ്ഥാന ക്വാട്ട കൗൺസലിങ്ങിന് അർഹരല്ലാത്തവരെ (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അവരുടെ സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള/സംസ്ഥാനവുമായി പങ്കുവെച്ച പട്ടിക പ്രകാരം) മൂന്നാംഘട്ട അന്തിമ അലോട്മെന്റിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അലോട്മെൻറ് ലഭിച്ചവർ അവരുടെ ഹോം പേജിൽനിന്ന്‌ അലോട്മെൻറ് മെമ്മോ, ഡേറ്റാഷീറ്റ് എന്നിവ പ്രിൻറ് ഔട്ട് എടുക്കണം.

tRootC1469263">

ഫീസ്

അലോട്മെൻറ് ലഭിച്ചവർ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ച്, അലോട്മെൻറ് മെമ്മോ, ഡേറ്റാ ഷീറ്റ്, മറ്റ് രേഖകൾ സഹിതം നവംബർ എട്ടിന് വൈകീട്ട് നാലിനകം കോളേജിൽ ഹാജരായി പ്രവേശനം നേടണം. പുതുതായി അലോട്മെൻറ് ലഭിച്ചവർ, പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക ഓൺലൈൻ ആയി അടച്ച് കീം 2025 പ്രോെസ്പക്ടസ് ക്ലോസ് 11.7.1 -ൽ (പേജ് 93/94) നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം നിർദേശിച്ച സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടണം.

എസ്‌സി/എസ്ടി/ഒഇസി വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു വിഭാഗക്കാരും ഫീ അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജിലെ മൈനോറിറ്റി/എൻആർഐ ക്വാട്ടയിൽ ആണ് അലോട്മെൻറ് ലഭിച്ചതെങ്കിൽ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസ് ഇളവിന് അർഹത ഉണ്ടാകില്ല.

ഈ അലോട്മെന്റിൽ അടയ്ക്കേണ്ട തുക, മുൻ അലോട്മെൻറിന്‍റെ ഭാഗമായി കമ്മിഷണർക്ക് അടച്ച തുകയെക്കാൾ കുറവാണെങ്കിൽ, അധികമായി അടച്ച തുക എല്ലാ കോഴ്സുകളിലേക്കുമുള്ള അലോട്മെൻറ് നടപടികൾ പൂർത്തിയായശേഷം തിരികെ നൽകും.

ലിക്വിഡേറ്റഡ് ഡാമേജസ്

സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രോെസ്പക്ടസ് വ്യവസ്ഥ [ക്ലോസ് 12.2.4 (a) (ii)] പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് അവർക്ക് ബാധകമായിരിക്കും. കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ/കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തതിനാൽ, താത്‌കാലികമായി കാറ്റഗറി ക്ലെയിമുകൾ അനുവദിക്കപ്പെട്ടവരുടെ അലോട്മെന്റ്‌ കോടതിയുടെ/കിർത്താഡ്സ് അന്തിമ ഉത്തരവുകൾക്ക് വിധേയമായിരിക്കും.

സ്ട്രേ വേക്കൻസി അലോട്മെന്റ്

ഈ അലോട്മെൻറിനുശേഷമുള്ള ഒഴിവുകൾ സ്ട്രേ വേക്കൻസി അലോട്മെൻറ് വഴി നികത്തും. സ്ട്രേ റൗണ്ടിലേക്ക് പങ്കെടുക്കാൻ അർഹതയുള്ള എല്ലാവരും പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും.

മൂന്നാംഘട്ടത്തിൽ അലോട്മെൻറ് ലഭിച്ചവർ, മൂന്നാംഘട്ട അലോട്മെൻറ് പ്രകാരം പ്രവേശനം നേടിയവർ, അഡ്മിഷൻ സ്റ്റാറ്റസിൽ തുടരുന്നവർ, ഒക്ടോബർ 28-ന് വൈകീട്ട് അഞ്ചിനുശേഷം പ്രവേശനം റദ്ദു ചെയ്തവർ, സ്ട്രേ വേക്കൻസി റൗണ്ട് സമയത്ത് എംസിസി കൗൺസലിങ് വഴി പ്രവേശനം നേടിയവർ/സീറ്റുള്ളവർ (എംസിസി പങ്കുെവക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ) എന്നിവർക്ക് സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുണ്ടാകില്ല.

അവസാന റാങ്കുകൾ

എംബിബിഎസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ 904 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും സ്വാശ്രയ എംബിബിഎസ് വിഭാഗത്തിൽ 10841 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും സ്റ്റേറ്റ് മെറിറ്റിൽ മൂന്നാംറൗണ്ടിൽ അലോട്മെൻറ് ലഭിച്ചു.

സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ, മറ്റ് സംവരണ വിഭാഗങ്ങളിലെ മൂന്നാം റൗണ്ടിലെ സംസ്ഥാന തല അവസാന റാങ്കുകൾ: ഇഇസഡ് -2409 (സർക്കാർ), 11397 (സ്വാശ്രയം); എംയു -2394, 12635; എൽഎ -3689, 13481, ഡിവി -8062, 10971, വികെ -3119, 12385; ബിഎച്ച് -2916, 10949; ബിഎക്സ് -2849, 12554; കെഎൻ -9811, 14509; കെയു -24407, 26025; എസ്‌സി -15624, 18034; എസ്‌ടി -25421, 29420; ഇഡബ്ല്യു -3467, 19325.

എംബിബിഎസിന് രണ്ടാം അലോട്മെൻറ് നിലയിൽ നിന്ന്‌ മൂന്നാം അലോട്മെന്റിൽ മാറ്റം വന്ന മറ്റ് സംവരണവിഭാഗ അവസാന റാങ്കുകൾ:

സർക്കാർ: എക്സ് സർവീസ് -1894, സെർവിങ് ഡിഫൻസ് -2599, എച്ച്ആർ കോഡ് (മുന്നേറ്റത്തിൽ മരണമടഞ്ഞ സായുധസേന വിഭാഗക്കാരുടെ മക്കൾ/വിധവ) -28775

സ്വാശ്രയം: ഓൾ ഇന്ത്യ -7150, മുസ്‌ലിം മൈനോറിറ്റി -14048, ക്രിസ്ത്യൻ മൈനോറിറ്റി -12686, എൻആർഐ മുസ്‌ലിം -44474.

ബിഡിഎസ് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ: 3801 (ഗവ.), 32702 (സ്വാശ്രയം).

മൂന്നാംഘട്ട അലോട്മെൻറ് ഫലത്തിന്റെ വിജ്ഞാപനം, അലോട്മെൻറ് ലിസ്റ്റ്, സ്ഥാപനതല ലാസ്റ്റ് റാങ്ക് പട്ടിക (കോഴ്സ്, കോളേജ്, കാറ്റഗറി തിരിച്ച്) എന്നിവ വെബ്സൈറ്റിലുണ്ട്

Tags