കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

fd


കാസർകോട്: കാസർകോട് ജില്ലയിലെ മലയോര പ്രദേശമായ ബാഡൂരിൽ കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്കൂൾ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ്  രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലിസ് അറിയിച്ചു.

Tags