കാസര്‍കോട് ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ ശ്രുതി ഇപ്പോഴും കാണാമറയത്ത്; അറസ്റ്റു ചെയ്യാനാവാതെ പൊലിസ്; വിവാഹവാഗ്ദ്ധാനം നല്‍കി തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി യുവാക്കള്‍

sruthi

കണ്ണൂര്‍: കാസര്‍കോട് സ്വദേശിനിയായ യുവതി പൊലിസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പിലാക്കിയിട്ടും പിടികൂടാനാവാതെ പൊലിസ്. ഇവര്‍ക്കെതിരെ സംസ്ഥാനമാകെ നിരവധി കേസുകളെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ വിവരം. ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന് എതിരേ കൂടുതല്‍ തട്ടിപ്പ് പരാതിയുമായി യുവാക്കള്‍ രംഗത്തെത്തിയിട്ടും ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്. 

ഉന്നത പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുളളവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞാണ് ശ്രുതി പലരേയും തട്ടിപ്പിന് ഇരയാക്കിയത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന്‍ ഹണിട്രാപ്പിന്റെ മറവിലാണ് വന്‍തട്ടിപ്പുകള്‍ നടത്തിയത്. പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്.

honey trap

സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും.  മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്നാണ് യുവാവ് പറയുന്നത്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്. 

Read more:ജാതി പേര് ബ്രാന്‍ഡിന് വേണ്ടി, എങ്ങിനെയെങ്കിലും പണമുണ്ടാക്കണം, നിള നമ്പ്യാര്‍ കുരുക്കിലേക്ക്, വൈറലായി ഒരു കുറിപ്പ്

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു പലയിടത്തും തട്ടിപ്പ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് ഓരോസ്ഥലത്ത് ആഡംബര ഹോട്ടലില്‍ തങ്ങി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. 

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുണ്ടെങ്കിലും ഇതുവരെ  പൊലിസിന് യുവതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശിയായ പിന്നോക്കകാരനായ ഒരു പൊലിസുകാരനും ഇവര്‍ കാരണം ലക്ഷങ്ങള്‍ നഷ്ടമാവുകയും പീഡനകേസില്‍ ജയിലില്‍ കിടക്കേണ്ടതായും വന്നിരുന്നു.