കണ്ണൂരിലെ തലമുതിർന്ന ഡോക്ടർ കെ.ശ്രീധരൻ നിര്യാതനായി

sreedharan

കണ്ണൂർ:  കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് സർജനും കൊയിലി ആശുപത്രിയിലെ മുതിർന്ന ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോക്ടർ  കെ. ശ്രീധരൻ (88) നിര്യാതനായി.  കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ചിൽ എംബിബിഎസ് ബിരുദവും,  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി,  ഇതിനു ശേഷംകണ്ണൂരിൽ ജോലിചെയ്തുവരികയായിരുന്നു.  

കണ്ണൂർ ജില്ലാ ആശുപത്രി, പറശ്ശിനിക്കടവ് പ്രൈമറി ഹെൽത്ത് സെൻഡർ,  കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. രാജേശ്വരിയാണ്ഭാര്യ.  മക്കൾ:ഷീബ (കോഴിക്കോട്)  ഷീജ (ഖത്തർ)  സനിൽ (ഖത്തർ)  മരുമക്കൾ.  ഡോ പ്രമോദ്, വികാസ്, സ്മിതാ

Tags