കണ്ണൂർ ഇരിക്കൂറിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികൾക്കായി തെരച്ചിൽ ശക്തമാക്കി

kannur

കണ്ണൂർ : പഴശി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശമായ പടിയൂർ പുവംകടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികൾക്കായി തെരച്ചിൽ ശക്തമാക്കി. മലയോര മേഖലയിൽ ചെയ്യുന്ന കനത്ത മഴയും പുഴയിലെ അതിശക്തമായ ഒഴുക്കും അതിജീവിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

kannur

 ഇരിക്കൂർ സിബ്ഗകോളേജ് സൈക്കോളജി അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളായ എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിൻ്റെയും മകൾ ഷഹർ ബാന (20)ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രദീഷിൻ്റെയും സൗമ്യയുടെയും മകൾ സൂര്യ (21 ) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

kannur

ഇരുവരും മീൻപിടുത്തക്കാരുടെ വലയിൽപ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വേർപ്പെട്ടു പോവുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് സംഭവം .ഷെഫീഖാണ് ഷഹർബാനയുടെ ഭർത്താവ്.

കോളേജിൽ കണ്ണൂർ സർവകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠിയായ ജെസ്നയുടെ പടിയൂരിനടുത്തെ വീട്ടിൽ എത്തിയതായിരുന്നു. പുഴയും പഴശി അണക്കെട്ടിൻ്റെ ഭാഗങ്ങളും കാണനായി പൂവം കടവിലെത്തുകയായിരുന്നു.

മഴയിൽ കുതിർന്ന മൺതിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു ജസ്നയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മട്ടന്നൂർ ഇരിട്ടി എന്നിവടങ്ങളിൽ നിന്നും ഫയർ ഫോഴ്സുമെത്തി തെരച്ചിൽ നടത്തി.

Tags