കണ്ണൂരിൽ പൊലിസ് അസോസിയേഷൻ നേതാവിന് ഓൺലൈനിലുടെ അസഭ്യവർഷം: രണ്ട് എസ്.ഐമാർക്കെതിരെ പരാതി

kpa

കണ്ണൂർ: കേരള പൊലിസ് അസോസിയേഷൻ (KPA)സംഘടനയുടെ ഓൺ ലൈൻ മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ രണ്ട് പേർ അസോസിയേഷൻ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോ ചോർന്നു. പൊലിസിൻ്റെ തന്നെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഉന്നത പോലീസ് ഓഫീസർമാരുടെ പോലെ നേതാവ് നിർദ്ദേശം നൽകുന്നതും, എസ് ഐമാർ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവിൽ അവരെ റിമൂവ് ചെയ്യാൻ നിർദ്ദേശിക്കുന്നതും വീഡിയോവിലുണ്ട്. ഇവർ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിൻ്റെ ആരോപണം. 

സംസ്ഥാന നേതാവിൻ്റെ പരാതിയെ തുടർന്ന്  പരിശോധനക്കെത്തിയപ്പോൾ നേരത്തെ തെറിവിളിച്ച എസ് ഐമാർ  ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയിൽ പറഞ്ഞ എസ് ഐമാർ രക്ഷപെട്ടതിനാൽ ഇവർ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താൻ തന്നെയാണ് വകുപ്പിന്റെ തീരുമാനം .

എന്നാൽ സർക്കാർ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക കംപ്യൂട്ടറിൽ യൂണിയൻ പ്രവർത്തനം നടത്തിയ അസോസിയേഷൻ സംസ്ഥാന നേതാവിന് എതിരെ എന്തുകൊണ്ട് പരിശോധനയില്ലാ എന്ന ചോദ്യവും ഒന്നും സംഭവിക്കില്ല എന്ന മറുപടികളും വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.

Tags