ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ കണ്ണൂര്‍ സ്വദേശിയുടെ ഒന്നരകോടിയിലേറെ തട്ടിയെടുത്ത ഉത്തര്‍പ്രദേശുകാരന്‍ അറസ്റ്റില്‍

Kannur native through online sharetrading  A man from Uttar Pradesh who stole more than one and a half crores was arrested

കണ്ണൂര്‍: സോഷ്യല്‍മീഡിയ വഴി ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ  കണ്ണൂര്‍ സ്വദേശിയുടെ ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി അല്‍ക്കാമയാ(26)ണ് അറസ്റ്റിലായത്. കണ്ണൂര്‍ സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഷാജുജോസഫിന്റെ നേതൃത്വത്തിലുളള സംഘമാണ് മുംബൈയില്‍ വെച്ചു പ്രതിയെ പിടികൂടിയത്. നിരവധി പേര്‍ സംഘത്തിലുള്‍പ്പെട്ടതായി പൊലിസ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള സംഘങ്ങള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുളള അന്വേഷണം നടന്നു വരികയാണെന്നും പൊലിസ് പറഞ്ഞു. കൂടുതല്‍ പണം സമ്പാദിക്കാമെന്നു വാഗ്ദ്ധാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്.

നിക്ഷേപിക്കുന്ന പണത്തിനനുസരിച്ചു കൂടുതല്‍ ലാഭം നല്‍കാമെന്നു വാഗ്ദ്ധാനം ചെയ്താണ് തട്ടിപ്പു തുടങ്ങുന്നത്. തുടക്കത്തില്‍ നല്‍കുന്ന പണത്തിനനുസരിച്ചു ലാഭത്തോടു കൂടി  പണം ലഭിക്കുമെങ്കിലും പിന്നീട് ട്രേഡിങ് ചെയ്യുന്നതിനായി കൂടുതല്‍ പണം ലവശ്യപ്പെട്ടു പലകാര്യങ്ങള്‍ പറഞ്ഞ് പണം തിരികെ നല്‍കാതെ തട്ടിപ്പിനിരയാക്കുകയാണ് ഇവരുടെ രീതി.

തുടക്കത്തില്‍ പണം തിരികെ ലഭിക്കുന്നത്്‌കൊണ്ടു പലരും ഇതില്‍ വിശ്വസിക്കുന്നു. പിന്നീട് കൂടുതല്‍ പണം നഷ്ടമുണ്ടാകുന്നതോടെയാണ് പലര്‍ക്കും തട്ടിപ്പാണെന്ന് മനസിലാകുന്നത്. 2024-ല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് കണ്ണൂര്‍ സ്വദേശിയുടെ ഒരുകോടി 57 ലക്ഷം രൂപ സംഘം തട്ടിയെടുത്തത്.
 

Kannur native through online sharetrading  A man from Uttar Pradesh who stole more than one and a half crores was arrested

Tags