കണ്ണൂർ കോർപറേഷനിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തട്ടിക്കളിക്കുന്നു:വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നതിൽ സർക്കാരിനെ പഴിചാരി ഭരണപക്ഷം

Kannur Corporation
Kannur Corporation

കണ്ണൂർ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് കോർപറേഷൻ യോഗത്തിൽ വിമർശനം. യോഗത്തിലെടുക്കുന്നപല തീരുമാനങ്ങളും നടക്കുന്നില്ലെന്ന പ്രതിപക്ഷത്തെ ടി രവീന്ദ്രന്റെ പരാമർശത്തോട് പ്രതികരിച്ച് കൊണ്ടാണ്  മേയർ മേയർ മുസ്ലീഹ് മഠത്തിൽ പ്രതികരിച്ചത്.കാര്യങ്ങൾ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരെ തുടരെ തുടരെ സ്ഥലം മാറ്റുകയാണ്. 

സാധാരണ ഡിസംബർ മാസത്തിന് ശേഷം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറില്ല. എന്നാലിപ്പോൾ ഈ മാസം പോലും ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം പോലും നാലോളം ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ ഉത്തരവ് വന്നിരിക്കയാണ്. ഈ അവസ്ഥയിൽ ഉദ്യോഗസ്ഥർക്കെങ്ങിനെ സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയുമെന്നും ഡെപ്യൂട്ട മേയർ അഡ്വ:പി ഇന്ദിരയും പറഞ്ഞു. പണമുണ്ടെന്ന് പറഞ്ഞാൽ പോലെ അത് ജനങ്ങൾക്ക് കൊടുക്കാനുള്ള സംവിധാനം ചെയ്യാൻ സർക്കാർ അനുവദിക്കണം .പഞ്ചസാരയാണെന്ന് പറഞ്ഞ് അത് പൊതിഞ്ഞ കടലാസ് നക്കിയാൽ മധുരമുണ്ടാകില്ലെന്നും ഭരണപക്ഷത്തെ അഡ്വ: ടിഒ മോഹനനും ആരോപിച്ചു. 
കോർപറേഷൻ പരിധിയിലെ പല റോഡുകളുടേയും സ്ഥിതി പരിതാപകരമാണ്.

ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.എഞ്ചിനീയർമാരെ സർക്കാർസ്ഥലം മാറ്റുന്നത് കൊണ്ടാണ് പ്രവൃത്തികൾ മുടങ്ങുന്നതെന്ന ഭരണപക്ഷത്തെ ആരോപണത്തോടും പ്രതിക്ഷ കൗൺസിലർ കെ പ്രദീപൻനിശിതമായി വിമർശിച്ചു. സർക്കാർ കോടിക്കണക്കിന് രൂപ അനുവദിക്കുമ്പോഴും ആപ്രവൃത്തികൾ നടപ്പിലാക്കാതെ സർക്കാറിനെ മാത്രം കുറ്റം പറയാനെന്തിനാണ് ഒരു കോർപറേഷനെന്നും പ്രദീപൻ പറഞ്ഞു.ചേലോറട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വെസ്റ്റ് നീക്കം ചെയ്യൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട വിഷയം അടുത്ത കൗൺസിലേക്ക് മറ്റാമെന്ന മേയറുടെ തീരുമാനത്തെ ഭരണപക്ഷത്തെ പി കെ രാഗേഷും പ്രതിപക്ഷത്തെ പ്രദീപനും എതിർത്തു. കഴിഞ്ഞ യോഗത്തിൽ പറഞ്ഞത് അടുത്ത യോഗത്തിൽ തീരുമാനിക്കാമെന്നാണ്. അത് കൊണ്ട് ഇത്തവണത്തെ അജണ്ടയിലുള്ള വിഷയവുമായി ബന്ധപ്പെട്ട് ചർച്ച വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒരു ടെക്നിക്കൽ കമ്മിറ്റിയുമായി ചർച്ച ചെയത് ശാശ്വത പരിഹാരതീരുമാനം അടുത്തകൗൺസിലിൽ അറിയിക്കാമെന്ന് മേയർ കൗൺസിലിൽ ഉറപ്പ് നൽകി.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി കെ രാഗേഷ്,സുരേഷ് ബാബു എളയാവൂർ, സാബിറ ടീച്ചർ, കൂക്കിരി രാഗേഷ്, കെ പി അബ്ദുൾ റസാഖ്, എൻ സുകന്യ,ഷഹീദ ,വി കെ ഷൈജു,പി കെ വത്സലൻ , ബീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്സംസാരിച്ചു.

Tags