കണ്ണൂരിൽ തൂങ്ങി മരിച്ച മകൻ്റെ മൃതദേഹം കണ്ട് അച്ചൻ തളർന്ന് വീണു മരിച്ചു
kannur dharmadam father and son death

കണ്ണൂർ /ധർമടം: തൂങ്ങി മരിച്ച മകൻ്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞു വീണ് മരിച്ചു.ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മോസ് കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനും (24), അച്ഛൻ സദാനന്ദനുമാണ് (65) മരിച്ചത്. മകൻ മുകളിലത്തെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. 

തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അദ്ധ്യാപികയായ അമ്മ ടി.പി.ദീപ രാവിലെ ജോലിക്ക് പോയിരുന്നു. മകൻ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ

Share this story