കാഞ്ഞങ്ങാട് അംഗൻവാടി അധ്യാപിക വാഹനാപകടത്തിൽ മരിച്ച സംഭവം ; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

teacher

കാസർകോട് : കാഞ്ഞങ്ങാട് സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് അംഗന്‍വാടി അധ്യാപിക മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.പള്ളിക്കര പാക്കം അമ്പലത്തുങ്കാലിലെ പി കുഞ്ഞിരാമന്റെ ഭാര്യ ശാരദ(54)യാണ് മരിച്ചത്.

പള്ളിപ്പുഴ ജ്യോതി നഗറിലെ അംഗന്‍വാടി അധ്യാപികയാണ്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിറകില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.

teacher

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഡോക്ടറെ കാണാനായി പാക്കത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുമ്പോള്‍ അതിഞ്ഞാലിലായിരുന്നു അപകടം ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags