കൽപ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടൽ മാതൃകാപരം: പ്രിയങ്ക ഗാന്ധി എം പി
കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടൽ മാതൃകാപരമാണെന്ന് പ്രിയങ്കാഗാന്ധി എം പി പറഞ്ഞു. നഗരസഭാ കാര്യാലയത്തിൽ കൂടുതൽ സൗകര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 80 ലക്ഷം രൂപ ചിലവിൽ പഴയ ഓഫീസ് നവീകരിച്ച് പുതിയ ബ്ലോക്കും നിർമ്മിച്ചത്.
tRootC1469263">വൈസ് ചെയർമാൻ, ,സെക്രട്ടറി എന്നിവരുടെ ഓഫീസ്, എഞ്ചിനീയറിംഗ് വിഭാഗം എന്നില പൂർണമായും പുതിയ ബ്ലോക്കിലായിരിക്കും പ്രവർത്തിക്കുക. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോടെ നഗരസഭയിൽ എത്തുന്നയാൾക്ക് അകത്തുകൂടി തന്നെ എല്ലാ സെക്ഷനിലേക്കും പോകാൻ സാധിക്കും. ഉദ്ഘാടനചടങ്ങിൽ നഗരസഭയുടെ വികസനപ്രവർത്തനങ്ങളെ കുറിച്ചും വിവിധ സ്ഥാപനങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദർശനം പ്രിയങ്കാഗാന്ധി നോക്കി കണ്ടു.
അഡ്വ. ടി സിദ്ധിഖ് എം എൽ എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയർമാൻ പി വിനോദ്കുമാർ, വൈസ് ചെയർപേഴ്‌സൺ ഒ സരോജിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കേയംതൊടി, എ പി മുസ്തഫ, ആയിഷ പള്ളിയാലിൽ, രാജാ റാണി, മുൻ ചെയർമാൻ അഡ്വ. ടി ജെ ഐസക്, പി പി ആലി, സി മൊയ്തീൻകുട്ടി, സെക്രട്ടറി അലി അസ്ഹർ, എം വി മുനവർ, ക്ലീൻസിറ്റി മാനേജർ സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.
.jpg)

