കലൂര്‍ സ്റ്റേഡിയം അപകടം;ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല, അപകടനില തുടരുന്നു
Dec 31, 2024, 06:52 IST
വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്.
കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ സാഹചര്യം തീരുമാനിക്കും.
വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.
ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങള്‍ സുഖം പ്രാപിക്കുന്ന മുറയ്‌ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാല്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.