ലൈംഗികാതിക്രമത്തിന് പതിനൊന്ന് വയസുകാരനെ വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും

google news
judgement

കൊച്ചി :  ലൈംഗികാതിക്രമത്തിന് പതിനൊന്ന് വയസുകാരനെ വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതിആണ് ശിക്ഷ വിധിച്ചത്.ജഡ്ജി ടി.പി.പ്രഭാഷ് ലാല്‍ 2015 ല്‍ കല്ലമ്പലം പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടന്ന വിചാരണയിലാണ് ശിക്ഷ വിധിച്ചത്.

പ്രതി കല്ലമ്പലം ചരുവിളവീട്ടില്‍ ബാബുവാണ്. പ്രതി അതിക്രമം കാട്ടിയത് കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ്. കല്ലമ്ബലം പൊലീസില്‍ കുട്ടി അമ്മയെ ലൈംഗികാതിക്രമം നടന്നവിവരം അറിയിച്ചതിനെത്തുടര്‍ന്ന് പരാതി നല്‍കുകകായിരുന്നു. 10 സാക്ഷികളെ കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

അതിക്രമിത്തിനിരയായ കുട്ടിക്ക് പിഴത്തുകയില്‍ 15,000 രൂപ നല്‍കണമെന്നും മൂന്നു മാസം കൂടി തടവ് പിഴയൊടുക്കിയില്ലെങ്കില്‍ അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന്‍ ഹാജരായി.

Tags