കല്ലമ്പലം എംഡിഎംഎ കേസ്; പ്രതികളുടെ സിനിമാ ബന്ധം അന്വേഷിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

arrest
arrest

പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക.

കല്ലമ്പലം എംഡിഎംഎ കേസില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി സഞ്ജുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെ സിനിമ മേഖലയിലേതടക്കമുള്ള ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറ്റൊരു സംഘത്തെയും ചുമതലപ്പെടുത്തി.

tRootC1469263">

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമേ ഒന്നാംപ്രതി സഞ്ജു കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിമാനമാര്‍ഗം യാത്ര ചെയ്തതിന്റെ രേഖകളും പൊലീസ് പരിശോധിക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക.

ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വന്‍ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാല്‍ കിലോ എംഡിഎംഎയുമായാണ് 'ഡോണ്‍' സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്.

Tags