മണ്ണാർക്കാടിനും കല്ലടിക്കോടിനും ഇടയിൽ തുടർച്ചയായുള്ള റോഡ് അപകടങ്ങളിൽ പരിഹാരം ഉണ്ടാകണം ; രാഹുൽ മാങ്കൂട്ടത്തിൽ

rahul mankoottathil
rahul mankoottathil

കല്ലടിക്കോട് : മണ്ണാർക്കാടിനും കല്ലടിക്കോടിനും ഇടയിൽ തുടർച്ചയായുള്ള റോഡ് അപകടങ്ങളിൽ പരിഹാരം ഉണ്ടാകണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിരന്തര അപകടത്തിന് പിന്നിൽ റോഡിന്‍റെ അശാസ്ത്രീയത ആണോയെന്ന് സംശയമുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഉന്നതതല യോഗം ഇന്ന് ചേരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

കുഞ്ഞുങ്ങളുടെ മരണം വലിയ പ്രയാസമാണ്. രാവിലെ യാത്ര പറഞ്ഞ് പരീക്ഷ എഴുതാൻ പോയ കുഞ്ഞുമക്കൾ വൈകുന്നേരം ഈ പരുവത്തിൽ വരുക എന്നത് ദുഃഖകരമാണെന്നും രാഹുൽ പറഞ്ഞു.

തുടർച്ചയായ അപകടമാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. നിരവധി ആളുകൾ മരണമടഞ്ഞു. ഒരു മാസം മുമ്പ് ക്ഷേത്രത്തിനടുത്തുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. അപകടം ഉണ്ടാകുമ്പോഴെങ്കിലും പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാണ് മ​രി​ച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​കൾ.

പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Tags