കല്ലടിക്കോട് അപകടം: മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു

dead
dead

അപകടത്തില്‍ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്.

\കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തില്‍ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്.

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് വീടുകളിലേയ്ക്ക് കൊണ്ടുപോയത്. വീടുകളിലെത്തിക്കുന്ന മൃതദേഹത്തില്‍ ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതല്‍ 10 വരെ തുപ്പനാട് കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തും.
 തുപ്പനാടിന് സമീപം ചെറൂളിയില്‍ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലു പേരുടെയും വീടുകള്‍.

Tags