കളിയിക്കാവിള കൊലപാതക കേസ് ; പ്രതി സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

arrest

കളിയിക്കാവിള കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. സര്‍ജിക്കല്‍ ഷോപ്പ് ഉടമ കൂടിയായ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ, ഒന്നാം പ്രതി അമ്പിളി പറഞ്ഞതാണോ കൊലപാതകകാരണമെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പിടിക്കപ്പെടുമ്പോള്‍ സുനിലിന്റെ പക്കല്‍ പണം ഉണ്ടായിരുന്നതായാണ് സൂചന. ഇത് അമ്പിളി നല്‍കിയതാണോ എന്ന് പോലീസ് പരിശോധിക്കും. ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്തു കൊല്ലാനുള്ള സര്‍ജിക്കല്‍ ബ്ലൈഡും ക്ലോറോഫോമും നല്‍കിയത് സുനില്‍ ആണെന്നാണ് അമ്പിളിയുടെ മൊഴി. ഇവ നല്‍കിയത് സുനില്‍ ആണോ എന്നും പൊലീസ് പരിശോധിക്കും.
ദീപവുമായുള്ള സുനിലിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടും മൂന്നും പ്രതികളായ സുനില്‍ കുമാര്‍, പ്രദീപ് ചന്ദ്രന്‍ ഒന്നാം പ്രതി അമ്പിളി എന്നിവര്‍ പത്തുലക്ഷം രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിലവിലെ നിഗമനം.

Tags