അതിരപ്പിള്ളി മലക്കപ്പാറയിൽ ആംബുലൻസിനു നേരെ പാഞ്ഞടുത്ത് കബാലി

kabali

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസിനു നേരെ പാഞ്ഞടുത്ത് കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് കബാലി ആംബുലൻസിനു നേരെ പാഞ്ഞടുത്തത്. 

ആംബുലൻസിൽ രോഗികൾ ഇല്ലാത്തതിനാൽ വാഹനം നല്ല സ്പീഡിൽ പിന്നോട്ട് എടുക്കാൻ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. തുടർന്ന് ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.