മന്നം കേരളത്തിൽ മൂന്നാംബദലിന് നേതൃത്വം കൊടുത്ത മഹാവ്യക്തിത്വം: കെ.സുരേന്ദ്രൻ

Mannam The great personality who led the Third Alternative in Kerala: K. Surendran
Mannam The great personality who led the Third Alternative in Kerala: K. Surendran

വയനാട് : മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിനും കേരള കോൺഗ്രസിനും മന്നത്തിന്റെ പേര് മറക്കാനാവില്ല. കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും എതിരെ ഉയർന്നുവന്ന ജനശക്തിയായിരുന്നു കേരള കോൺഗ്രസ്. മധ്യതിരുവിതാംകൂറിൽ ഈ മൂന്നാംശക്തിയുടെ ജനമുന്നേറ്റം ഉണ്ടായി. അതിന് കാരണക്കാരനായിരുന്ന വ്യക്തി മന്നത്ത് ആചാര്യനായിരുന്നു. കോൺഗ്രസുമല്ല കമ്മ്യൂണിസ്റ്റുമല്ലാത്ത ശരിയായ മൂന്നാം ബദലായിരുന്നു മന്നം ആഗ്രഹിച്ചിരുന്നത്. 

കോൺഗ്രസിൻറെ തമ്മിലടിയും അനൈക്യവും സ്വജനപക്ഷപാതവും മന്നത്താചാര്യന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തെ മുന്നോട്ട് കൊണ്ടു പോവാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് മന്നം മനസിലാക്കി. കമ്മ്യൂണിസ്റ്റ് സേച്ഛാധികാരത്തിനെതിരെ വിമോചന പോരാട്ടം നടത്തിയിരുന്ന സാമുദായിക ആചാര്യന് 1965 ആകുമ്പോഴേക്കും കോൺഗ്രസിനെയും എതിർക്കേണ്ടി വന്നു. അതുകൊണ്ടാണ് കേരള കോൺഗ്രസിനെ പിന്തുണയ്ക്കാൻ അദ്ദേഹം തയ്യാറായത്. 

സാമൂഹ്യപരിഷ്ക്കർത്താക്കളെ എതിർക്കുന്ന പണി ഇപ്പോഴും സിപിഎം തുടരുകയാണ്. ശിവഗിരിയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം ഇതിൻറെ ഉദാഹരണമാണ്. ഗുരുദേവനെയും മനത്താചാര്യനെയും ഇടിച്ചുതാഴ്ത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സനാതനധർമ്മത്തെ അവഹേളിക്കുന്ന മുഖ്യമന്ത്രിക്ക് കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇതിനെതിരെ കേരളത്തിൽ ശക്തമായ മൂന്നാംബദൽ ഉയർന്നുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
 

Tags