ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വാദം പൊളിഞ്ഞു, കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ചാറ്റ് പുറത്ത്

gopalakrishnan ias
gopalakrishnan ias
ചിലര്‍ പറഞ്ഞിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്‍ തന്നെ പറയുന്നതിന്റെ തെളിവുകള്‍ പുറത്ത്.

മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദം പൊളിയുന്നു.ചിലര്‍ പറഞ്ഞിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്‍ തന്നെ പറയുന്നതിന്റെ തെളിവുകള്‍ പുറത്ത്.

കെ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഫോണ്‍ ഹാക്ക് ചെയ്തവര്‍ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കെ ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് പുതിയ തെളിവുകള്‍.ചിലര്‍ പറഞ്ഞിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്‍ തന്നെ പറയുന്നതിന്റെ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നത്.

Tags