അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട യുവതിയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ടിന് ജാമ്യം

Junior superintendent who abused woman killed in Ahmedabad plane crash granted bail
Junior superintendent who abused woman killed in Ahmedabad plane crash granted bail

ചെറുപുഴ : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനിയായ നഴ്സ് രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ച കേസിൽ വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ.

tRootC1469263">

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീർത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയത്. സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് പദവിയിൽ നിന്ന് എ പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ എതിർപ്പ് ഉയർന്നതിനെ തുടർന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷൻ നേരിട്ടിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതിന് നടപടി നേരിട്ടത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഏഴ് മാസത്തിനിപ്പുറം നാടിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിലയിൽ വീണ്ടും ഫെയ്സ്ബുക്കിൽ പ്രതികരിച്ചതോടെയാണ് വീണ്ടും സസ്പെൻഷനും അറസ്റ്റുമടക്കം നടപടിയുണ്ടായത്.

നിരവധി തവണ മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടും സസ്പെൻഷൻ അടക്കം നടപടികൾക്ക് വിധേയനായിട്ടും വകുപ്പിനും സർക്കാരിനും നാടിനും അപകീർത്തി ഉണ്ടാക്കുന്ന പ്രവർത്തികൾ ആവർത്തിക്കുന്ന പവിത്രനെ സർവീസിൽ നിന്ന് പിരിച്ചു വിടാനാണ് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ഈ കാര്യത്തിൽ റവന്യു വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംഭവത്തിൽ റവന്യു മന്ത്രി കെ. രാജൻ ഇടപ്പെട്ട് കുറ്റാരോപിതനെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു.

Tags