ജില്ല മെഡിക്കൽ ഫീസിലും, സുവോളജിക്കൽ പാർക്കിലും ജോലി നേടാം


എറണാകുളം: ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2360802.
തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമാണം പൂർത്തിയായിവരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും www.forest.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447979176.
വയനാട്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. എം ബി ബി എസ് യോഗ്യതയും, ടി സി എം സി / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (SSLC & UG) മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 11ന് രാവിലെ 11ന് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നര്‍ബന്ധമാണ്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം റൂസ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയില്‍; keralarusa@gmail.com ഫോണ്‍: 0471 2303036.