തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലിയവസരം

job
job

ഐഎസ്ആർഒ - തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്‌സി) യിൽ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് . മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, തസ്തികകളിലാണ് നിയമനം. ആകെ 6 ഒഴിവുകളാണുള്ളത്. യോഗ്യരായവർ ജൂൺ 30ന് മുൻപായി അപേക്ഷ നൽകണം. 

tRootC1469263">

തസ്തിക & ഒഴിവ്

ഐഎസ്ആർഒ - തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്‌സി) താൽക്കാലിക റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 06.

മെഡിക്കൽ ഓഫീസർ 
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഫിസിയോതെറാപ്പിസ്റ്റ്
ഡെർമറ്റോളജിസ്റ്റ്

തിരുവനന്തപുരത്തായിരിക്കും നിയമനം. മെഡിക്കൽ ഓഫീസർ തസ്തികയിൽ പാറശ്ശാല, നെട്ടയം, ജഗതി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 

ശമ്പളം

മെഡിക്കൽ ഓഫീസർ = 12,000 രൂപയ്ക്കും 36,000 രൂപയ്ക്കും ഇടയിൽ പ്രതിമാസം ശമ്പളം ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റ് = പ്രതിമാസം 25000 രൂപയാണ് ശമ്പളം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് മേഖലകളിൽ നിയമാനുസൃത ശമ്പളം അനുവദിക്കും. 

പ്രായപരിധി

60 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. 

യോഗ്യത

മെഡിക്കൽ ഓഫീസർ

സ്ഥിര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള എംബിബിഎസ്, മെഡിക്കൽ കൗൺസിലിലെ സ്ഥിരം രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 

സൈക്കോളജിയിൽ ബിഎസ്സിയും ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്സിയും അല്ലെങ്കിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ ഉണ്ടായിരിക്കണം.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വർഷവും ഉണ്ടായിരിക്കണം. 

ഫിസിയോതെറാപ്പിസ്റ്റ് 

ഫിസിയോതെറാപ്പിയിൽ ബാച്ചിലർ അല്ലെങ്കിൽ ഫിസിയോതെറാപ്പിയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

ഡെർമറ്റോളജിസ്റ്റ് 

മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് കൂടാതെ എംഡി/ഡിഎൻബി ഡെർമറ്റോളജി അല്ലെങ്കിൽ മെഡിക്കൽ കൗൺസിലിൽ അധിക യോഗ്യതയുള്ള രജിസ്ട്രേഷനോടുകൂടിയ ഡെർമറ്റോളജിയിൽ പിജി ഡിപ്ലോമയും വേണം. 

ഡെർമറ്റോളജിയിൽ പിജി ബിരുദം/ഡിപ്ലോമ പൂർത്തിയാക്കിയതിന് ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ

താൽപര്യമുള്ളവർ ഐഎസ്ആർഒ വിക്രം സാരാഭായ് സ്‌പേസ് സെന്റർ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ മുഖേനയാണ് അയക്കേണ്ടത്. 
 

Tags