ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് ; 55 കാരന്‍ പിടിയില്‍

Police

ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ 55ക്കാരന്‍ പിടിയില്‍. തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്. കൊറോണ സമയത്ത് പലരില്‍ നിന്നും പല തവണയായി പണം കൈപറ്റിയ ഇയാള്‍ ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി.

കരാര്‍ വ്യവസ്ഥയില്‍ ഐഎസ്ആര്‍ഒയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. പണം നല്‍കിയവര്‍ ജോലിയെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരെ വിശ്വാസിപ്പിക്കും. ഒടുവില്‍ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പണം നല്‍കിയവര്‍ മനസിലാക്കിയത്.

ഇരുപത്തി അഞ്ചോളം ആളുകള്‍ വലിയമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ പണം നല്‍കിയ തെളിവുകള്‍ പരാതിക്കാരുടെ പക്കലില്ലെന്ന് കാരണം പറഞ്ഞ് പൊലീസ് ആദ്യം കേസ് എഫ്‌ഐആര്‍ ഇടാന്‍ തയാറായില്ല. തുടര്‍ന്ന് പരാതികാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Tags