ജെഇഇ മെയിൻ പരീക്ഷ എഴുതാനാഗ്രഹിക്കുന്നവരേ.. തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ

ജെഇഇ മെയിൻ പരീക്ഷ എഴുതാനാഗ്രഹിക്കുന്നവരേ.. തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ
gate exam
gate exam

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) 2026 പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർ തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാനായി “കാൻഡിഡേറ്റ് ആക്റ്റിവിറ്റി” ബോർഡിന് കീഴിലുള്ള “പുതിയ രജിസ്ട്രേഷൻ 2026” എന്നതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ജനുവരി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജെഇഇ മെയിനിന്റെ ഒന്നാം സെഷൻ 2026 ജനുവരി 21 നും 30 നും ഇടയിൽ ആണ് നടക്കുന്നത്. ഏപ്രിൽ 1 നും 10 നും ഇടയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം സെഷന്റെ രജിസ്ട്രേഷൻ 2026 ജനുവരി മാസത്തിൽ ആരംഭിക്കും.

tRootC1469263">

എങ്ങനെ അപേക്ഷിക്കാം?

ആദ്യം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ jeemain.nta.nic.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോംപേജിൽ, “കാൻഡിഡേറ്റ് ആക്റ്റിവിറ്റി” ബോർഡിന് കീഴിലുള്ള “പുതിയ രജിസ്ട്രേഷൻ” ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകിയാൽ പരീക്ഷയ്ക്ക് വിജയകരമായി രജിസ്റ്റർ ചെയ്യാനാകും.

Tags