മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകമാകുന്നു ; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

fever

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍ മഞ്ഞപ്പിത്ത വ്യാപകമായത്തോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ്.

ജില്ലയില്‍ ജൂണില്‍ മാത്രം 1761 മഞ്ഞപ്പിത്ത രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി എം ഒ ഡോ ആര്‍ രേണുക അറിയിച്ചു. ഇതില്‍ 154 എണ്ണം സ്ഥിരീകരിച്ചതും 1607 എണ്ണം സംശയാസ്പദവുമായ കേസുകളുമാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അത്താണിക്കല്‍ 245, കുഴിമണ്ണ 91, മൂന്നിയൂര്‍ 85, ചേലേമ്പ്ര 53, കൊണ്ടോട്ടി 51, തിരൂരങ്ങാടി 48, പരപ്പനങ്ങാടി 48, നന്നമ്പ്ര 30 എന്നിവിടങ്ങളിലാണ്.

ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി ഡി എം ഒ അറിയിച്ചു

Tags