'പവിത്രം ശബരിമല'; ജീവനക്കാർക്ക് ജാക്കറ്റുകൾ വിതരണം ചെയ്തു
Dec 16, 2024, 15:08 IST
ശബരിമല പൂങ്കാവനം ശുചിയായി നിലനിർത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'പവിത്രം ശബരിമല' ശുചീകരണ പദ്ധതിയിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ജാക്കറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ജി മുരാരി ബാബു, പവിത്രം ശബരിമല സ്പെഷ്യൽ ഓഫീസർ പ്രവീൺ എന്നിവർ പങ്കെടുത്തു. 500 ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ജാക്കറ്റ് വിതരണം ചെയ്തത്.