തിരക്കു കൂടി ; കാനന പാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി

68 mm of rain fell on Thursday; Heavy rains in Sabarimala this year after the beginning of Mandal season
68 mm of rain fell on Thursday; Heavy rains in Sabarimala this year after the beginning of Mandal season

പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായി.

കാനന പാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ വ്യക്തമാക്കി.


പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ് നല്‍കേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം.

എരുമേലി മുതല്‍ പമ്പ വരെ 30 കിലോമീറ്റര്‍ കാനനപാതയിലൂടെ വരുന്നവര്‍ക്കായിരുന്നു പാസ് നല്‍കിയിരുന്നത്. മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസുമായി അയ്യപ്പഭക്തര്‍ പുതുശ്ശേരി താവളത്തില്‍ എത്തണമായിരുന്നു. ഇവിടെ നിന്ന് സീല്‍ വാങ്ങി വലിയാനവട്ടം താവളത്തില്‍ എത്തി എക്‌സിറ്റ് സീല്‍ വാങ്ങുകയാണ് ചെയ്തിരുന്നത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം നല്‍ക്കുന്നതിന് വേണ്ടിയാണ് പാസ് നല്‍കിയിരുന്നത്.

Tags