പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലിലേക്ക് മാറ്റാൻ തീരുമാനം
Jan 8, 2025, 18:50 IST
നിലയ്ക്കലില്‍ നിന്നും പ്രതിദിനം അയ്യായിരം പേര്‍ക്ക് മാത്രം ബുക്കിങ് നല്‍കി പമ്പയിലേക്ക് കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്.
ശബരിമല: പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലിലേക്ക് മാറ്റാൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം. പമ്പയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കൗണ്ടറുകളാണ് വെള്ളിയാഴ്ചയോടെ നിലയ്ക്കലിലേക്ക് മാറ്റുന്നത്.
പമ്പയിലെ തീർത്ഥാടക തിരക്കിന് ഒപ്പം സ്പോർട്ട് ബുക്കിങ്ങിനായി എത്തുന്നവരുടെ തിരക്ക് കൂടി വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇക്കാര്യത്തിൽ പോലീസ് മുമ്പ് തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. നിലയ്ക്കലില്‍ നിന്നും പ്രതിദിനം അയ്യായിരം പേര്‍ക്ക് മാത്രം ബുക്കിങ് നല്‍കി പമ്പയിലേക്ക് കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. അധികമായി എത്തുന്നവര്‍ക്ക് നിലയ്ക്കലിൽ വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.