ഉമാ തോമസ് അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ല, അതീവ ഗുരുതരാവസ്ഥയിലല്ലെന്നും ഡോക്ടര്‍

doctor
doctor

അതീവ ഗുരുതരാവസ്ഥയില്‍ അല്ല

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴേക്ക് വീണ് പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമാ തോമസ് അപകടനില തരണം ചെയ്തുവെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് റെനൈ മെഡിസിറ്റിയിലെ ഡോ. കൃഷ്ണന്‍ ഉണ്ണി പോളക്കുളത്ത്. എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ല. എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും ഡോക്ടര്‍ പറഞ്ഞു. 
 
ഉമാ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. നട്ടെല്ലിന് ചെറിയ പരിക്കുണ്ട്. ഐസിയുവില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാര്‍ ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഒന്നാം വാരിയെല്ല് പൊട്ടുക എന്ന് പറഞ്ഞാല്‍ അത് ഗുരുതര പരിക്ക് തന്നെയാണ്. അതാണ് ശ്വാസകോശത്തില്‍ രക്തം കട്ടപ്പിടിക്കുന്നതിന് കാരണമായത്. ഇക്കോസ്പ്രിന്‍ ഗുളിക കഴിക്കുന്നതിനാലാണ് രക്തം കട്ടപ്പിടിക്കാന്‍ സമയം എടുത്തത്. കുറച്ച് അധികം രക്തം പോയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. 

Tags