പിഎംഎ സലാമിന്റെ സംസ്‌കാരം പുറത്തുവന്നുവെന്നേ പറയാനാകൂ ; വിമര്‍ശനവുമായി വി ശിവന്‍കുട്ടി
പിഎംഎ സലാമിന്റെ സംസ്‌കാരം പുറത്തുവന്നുവെന്നേ പറയാനാകൂ ; വിമര്‍ശനവുമായി വി ശിവന്‍കുട്ടി
Nov 2, 2025, 13:00 IST
സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലാത്തതാണെന്നും സാധാരണനിലയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
tRootC1469263">സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ കേരളം ഇന്ത്യയ്ക്ക് മാതൃകയായി മാറിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
.jpg)

