വിമൻസ് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ റിസർച്ച് ലാബ് : മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും


കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ആന്റ് റിസർച്ച് ലാബ് വിമൻസ് കോളേജിൽ ഫെബ്രുവരി 6 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏഴ് ലാബുകളിൽ ആദ്യത്തേതാണ് വിമൻസ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നത്. കേരളം ജ്ഞാന സമ്പദ്-വ്യവസ്ഥയിലേയ്ക്ക് കടക്കുന്നതിന്റെ സുപ്രധാനഘട്ടമാണ് റിസർച്ച് ലാബുകൾ ആരംഭിക്കുന്നതോടെ തുടക്കം കുറിക്കുക.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ലാബിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. യോഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഇഷിത റോയ് ഐഎഎസ്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ പ്രൊഫ. ജിജു പി. അലക്‌സ്, വിമൻസ് കോളേജ് പ്രിൻസിപ്പാൾ അനില ജെ എസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവർ പങ്കെടുക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ ഐഎഎസ് സ്വാഗതം ആശംസിക്കും.