പാലക്കാട് നെല്‍പ്പാടങ്ങളില്‍ ഓലചുരുട്ടിപ്പുഴു ശല്യം രൂക്ഷം
പാലക്കാട് : നെല്‍പ്പാടങ്ങളില്‍ ഓലചുരുട്ടിപ്പുഴുവും, ഇലപ്പേനും വ്യാപകമായി. നെല്‍ച്ചെടികളുടെ ഓലകള്‍ വലുതായതോടെയാണ് ഓലചുരുട്ടിപ്പുഴുവിന്റെ ശല്യം രൂക്ഷമായത്.
ഓലകളുടെ അറ്റം വളച്ചു കെട്ടിയും ചുരുട്ടിയും അതിനകത്ത് മുട്ടയിട്ട് വിരിയുന്ന പുഴുക്കള്‍ പച്ചപ്പ് കാര്‍ന്നുതിന്നാണ് ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നത്. അതോടൊപ്പം നെല്ലിന്റെ ചെറിയ ഓലകളിലും തണ്ടിലും നീരൂറ്റി കുടിക്കുന്ന മുഞ്ഞ പോലെയുള്ള ഇലപ്പേനുകളും വ്യാപകമായി. തണുപ്പും കാറ്റും ഉള്ള കാലാവസ്ഥയായതിനാല്‍ ഇവ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയാണ്.
നെന്മാറ, അയിലൂര്‍, പഞ്ചായത്തുകളിലെ പാടശേഖരങ്ങളെല്ലാം കീടബാധാ ഭീഷണിയിലാണ്. നിലവില്‍ പ്രചാരത്തിലുള്ള കീടനാശിനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും പുഴുക്കള്‍, ഓല ചുരുട്ടി അകത്തിരിക്കുന്നതിനാല്‍ ഇല്ലായ്മ ചെയ്യാനാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കൂടുതല്‍ വീര്യമേറിയ കീടനാശിനികള്‍ തളിക്കേണ്ട അവസ്ഥയിലാണ് അവര്‍. നിലവിലുള്ള കീടനാശിനികളുമായി തട്ടിച്ചു നോക്കുമ്പോള്‍ അന്തര്‍വ്യാപന ശേഷിയുള്ള കീടനാശിനികള്‍ക്ക് വില വളരെക്കൂടുതലാണ്.
ലിറ്ററിന് ആയിരം മുതല്‍ 1300 രൂപ വരെ കൂടുതലാണിത്. അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്ത്് കീടനാശിനിപ്രയോഗം നടത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് കര്‍ഷകര്‍. നേരത്തേ