പടർന്ന് പിടിച്ച് എച്ച്1 എൻ1; മലപ്പുറത്ത് ഒരാഴ്ചയിൽ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

h1n1

മലപ്പുറം: ജില്ലയിൽ എച്ച്1 എൻ1 പടരുന്നു. ഒരാഴ്ചയിൽ 12 പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ജില്ലയിൽ 30 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.