പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ് : പ്രതിക്ക് 23 വർഷം കഠിന തടവ്

Case of molesting a minor girl: 23 years rigorous imprisonment for the accused

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 23 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ​യും ശി​ക്ഷ വി​ധി​ച്ചു. പ​റ​വൂ​ർ ചെ​റി​യ പ​ല്ലം​തു​രു​ത്ത് ഭാ​ഗ​ത്ത് നെ​ടി​യാ​റ വീ​ട്ടി​ൽ സ​ഞ്ജ​യ് (23) നെ​യാ​ണ് ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ഷി​ബു ഡാ​നി​യ​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

2020ൽ ​കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. ല​ഹ​രി​വ​സ്തു​ക്ക​ൾ ബ​ല​മാ​യി ന​ൽ​കി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന എം.​കെ. മു​ര​ളി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ.​എ​സ്.​ഐ രാ​ജേ​ഷും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ജി. യ​മു​ന ഹാ​ജ​രാ​യി.

Tags