ഇടുക്കി തടിയംപാട് പുതിയ പാലം നിർമ്മിക്കും : മന്ത്രി റോഷി അഗസ്റ്റിൻ
Jan 27, 2025, 19:10 IST


ഇടുക്കി : ഇടുക്കിയുടെ വികസനരംഗത്ത് പുതിയ നാഴികക്കല്ലായി തടിയംപാട് പുതിയ പാലം നിർമ്മിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . സംസ്ഥാനത്ത് പുതുതായി നിർമ്മിക്കാൻ അനുമതി ലഭിച്ച ആറ് പാലങ്ങളിൽ ഒന്നാണിതെന്നും ഏറ്റവും കൂടുതൽ ചെലവ് വരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ടെൻഡർ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പഴയ ചപ്പാത്ത് നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ പാലം നിർമ്മിക്കുക. വിമലഗിരിയിലേക്കും മരിയാപുരത്തേക്കുമുള്ള റോഡുകളിൽ യാതൊരു തടസവും ഉണ്ടാകില്ലെന്നും ജില്ലയുടെ ടൂറിസം മേഖലയ്ക്ക് പുതിയ പാലം മുതൽകൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. .