ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന പ്രതി തങ്കമ്മ മരിച്ചു

Idukki acid attack: Accused Thankamma dies after being treated
Idukki acid attack: Accused Thankamma dies after being treated

ഇടുക്കി: ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

tRootC1469263">

ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വര്‍ണം പണയംവെച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു. പിന്നീട് ഇരുവരും രമ്യതയില്‍ എത്തിയിരുന്നു.

Tags